12 മാവോയിസ്റ്റുകളെ വധിച്ചു:പ്രദേശത്ത് രാത്രിയും തിരച്ചിൽ തുടരുന്നു
ബീജാപ്പൂര്‍: ഛത്തീസ്‌ഗഡിലെ ബീജാപ്പൂരില്‍ സുരക്ഷാസേനയുംമാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 നക്‌സലുകള്‍ കൊല്ലപ്പെട്ടതായി മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ അറിയിച്ചു. സുരക്ഷ സേനകളുടെ സംയുക്ത നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് സംഭവം. രാത്രി വരെ ഏറ്റുമുട്ടല്‍ തുടര്‍ന്നു.മൂന്ന് ജില്ലകളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡ് അംഗങ്ങള്‍, സിആര്‍പിഎഫില്‍ നിന്നുള്ള അഞ്ച് ബറ്റാലിയനുകള്‍, കോബ്ര തുടങ്ങിയവരടക്കമുള്ളയുടെ സംയുക്ത സംഘമാണ് ഏറ്റുമുട്ടല്‍ നടത്തിയത്. പ്രദേശത്ത് കൂടുതല്‍ തെരച്ചില്‍ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ജനുവരി 12ന് രണ്ട് സ്‌ത്രീകളടക്കം അഞ്ച് മാവോയിസ്റ്റുകള്‍ ബീജാപ്പൂരിലെ മദ്ദേദ് പൊലീസ് സ്റ്റേഷന്‍ മേഖലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതടക്കം 26 പേരാണ് ഈ മാസം കൊല്ലപ്പെട്ടത്. കഴിഞ്ഞ കൊല്ലം വിവിധ ഏറ്റുമുട്ടലുകളിലായി 219 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.