പത്താ൦ ക്ലാസ്സുകാരി വീട്ടിൽ പ്രസവിച്ചു . പരാതിയിൽ പോക്സോകേസ്

കാസർഗോട് : വീട്ടിൽ പ്രസവിച്ച പത്താ൦ ക്ലാസ്സുകാരിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിവരം ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചതോടെ മാതാവിൻ്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 15 കാരിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്.സംഭവം രഹസ്യമാക്കി ബന്ധുക്കൾ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു നാളെ പെൺകുട്ടിയിൽ നിന്നും പോലീസ് മൊഴിയെടുക്കും. ഹൊസ്ദുർഗ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.അജിത്കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
പൊലീസ് അമ്മയുടെ മൊഴിയെടുത്തിട്ടുണ്ട്. ഇതില്‍ നിന്ന് സൂചനകളിൽ നിന്ന് ബന്ധുവാണോ ഉത്തരവാദിയെന്ന് സംശയിക്കുന്നുണ്ട്. ഡി എൻ എ പരിശോധന നടത്തിയ ശേഷം മാത്രമേ കൂടുതല്‍ നടപടികളിലേക്ക് കടക്കാനാവൂ. പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതനുസരിച്ച് കൗണ്‍സലിംഗിന് വിധേയമാക്കും.