തൃശ്ശൂർ: തൃശ്ശൂർ ചേരുംകുഴിയിൽ കുളത്തിൽ വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം . ചേരുംകുഴി സ്വദേശി സരുൺ ആണ് മരിച്ചത്. ചേരുംകുഴി നീർച്ചാലിൽ വീട്ടിൽ സുരേഷിൻ്റെ മകനാണ് സരുൺ. ഒപ്പം വീണ സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തി.
സഹോദരൻ വരുണിനെ (8) ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്.