10 കിലോ കഞ്ചാവുമായി 2 പേർ ഇടുക്കിയിൽ പിടിയിൽ
ഇടുക്കി : ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ പത്ത് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് രാജാക്കാട് സ്വദേശികളായ അഭിജിത്ത്, അനീഷ് എന്നിവർ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന അടിമാലി സ്വദേശി ഷൈമോൻ ഓടി രക്ഷപെട്ടു. പൂപ്പാറയിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരെത്തിയ ടോറസ് ലോറിയും കസ്റ്റഡിയിലെടുത്തു.